ആർദ്രകേരളം 
പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



തിരുവനന്തപുരം ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള 2022-–-23 വർഷത്തെ ആർദ്രകേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എറണാകുളം മണീട് ഗ്രാമപഞ്ചായത്ത്, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ -എന്നിവ സംസ്ഥാനതലത്തിൽ -ഒന്നാം സ്ഥാനം നേടി. 10 ലക്ഷമാണ്‌ പുരസ്കാരത്തുക. കോട്ടയം വാഴൂർ ഗ്രാമപഞ്ചായത്ത് (ഏഴുലക്ഷം രൂപ), കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്-, കണ്ണൂർ ജില്ലാ പഞ്ചായത്ത്, എറണാകുളം ഏലൂർ മുനിസിപ്പാലിറ്റി, കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ (അഞ്ചുലക്ഷം രൂപ വീതം) എന്നിവ -രണ്ടാം സ്ഥാനം നേടി. മൂന്നാംസ്ഥാനം കാസർകോട്‌ ചീമേനി ഗ്രാമ പഞ്ചായത്ത് (ആറുലക്ഷം രൂപ), കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട്‌ ജില്ലാ പഞ്ചായത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി (മൂന്നുലക്ഷം രൂപവീതം) എന്നിവയ്‌ക്കാണ്‌. ജില്ലാതലത്തിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾക്കും പുരസ്കാരമുണ്ട്‌. എറണാകുളം ജില്ലയിൽ രായമംഗലം, കാലടി, കോട്ടപ്പടി പഞ്ചായത്തുകളാണ്‌ ആദ്യ മൂന്നുസ്ഥാനങ്ങളിൽ. ഇവയ്‌ക്ക്‌ യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ലഭിക്കും. Read on deshabhimani.com

Related News