കേരളം അമേരിക്കയ്‌ക്കും 
മാതൃക: ഗവര്‍ണര്‍

യുഎസ് കോണ്‍സല്‍ ജനറല്‍ (ചെന്നൈ) ജുഡിത്ത് റേവിന്‍ ഗവര്‍ണര്‍ 
ആരിഫ് മൊഹമ്മദ് ഖാന്‌ ഉപഹാരം നൽകുന്നു


കൊച്ചി കേരള മോഡലിൽനിന്ന്‌ അമേരിക്കയ്‌ക്ക്‌ പഠിക്കാനുള്ള കാര്യങ്ങൾ വിശദീകരിച്ച്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. യുഎസ്‌ കോൺസൽ ജനറൽ ജൂഡിത്ത്‌ റേവിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഗവർണർ വിശദീകരിച്ചത്‌. കേരളത്തിൽ സ്ത്രീകൾ നേടിയ സാമൂഹ്യപുരോഗതിയും അദ്ദേഹം വിവരിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ അമേരിക്കയുമായി സഹകരിക്കാനുള്ള സാധ്യതകളും ചർച്ചയായി. കേരളത്തിന്‌ ലഭിക്കുന്ന സഹകരണത്തിനും ഗവർണർ നന്ദി പ്രകടിപ്പിച്ചു. ലോകമെമ്പാടും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ സേവനത്തെ കോൺസൽ ജനറൽ അഭിനന്ദിച്ചു. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ ‘ആർട്‌സ് ആൻഡ്‌ ക്രാഫ്റ്റ്‌സ് ഓഫ് ദ നേറ്റീവ് അമേരിക്കൻ ട്രൈബ്‌സ്' എന്ന പുസ്തകം ജൂഡിത്ത് റേവിൻ ഗവർണർക്ക് സമ്മാനിച്ചു. ആറന്മുള കണ്ണാടി, കേരളസാരി, കഥകളി ശിൽപ്പം, തേൻ എന്നിവ ഗവർണർ  ഉപഹാരമായി നൽകി. കൾച്ചറൽ അഫയേഴ്‌സ് ഓഫീസർ സ്‌കോട്ട് ഹാർട്‌മനും ഒപ്പമുണ്ടായി.   Read on deshabhimani.com

Related News