ഇന്ത്യയുടെ സംസ്‌കാരം മതാധിഷ്ഠിതമല്ല: ഗവർണർ



കാസർകോട്‌ > ഇന്ത്യയുടെ സംസ്‌കാരം ബഹുസ്വരതയുടേതാണെന്നും  മതാധിഷ്ഠമായിരുന്നില്ലെന്നും  ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പറഞ്ഞു.  കേന്ദ്ര സർവകലാശാലയുടെ 12ാം സ്ഥാപക ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതത്തെയോ ഭാഷയെയോ മാത്രം അംഗീകരിച്ചാൽ ഇന്ത്യയില്ല. വ്യത്യസ്‌ത ഭാഷകളും സംസ്‌കാരവും വിശ്വാസങ്ങളും  ദൈവങ്ങളും ചേരുന്നതാണ്‌ നമ്മുടെ രാജ്യം. ഒന്നിനെയും പുറംതള്ളാതെ ചേർത്തുപിടിച്ചാണ്‌ നമ്മുടെ സംസ്‌കാരം രൂപപ്പെട്ടത്‌. ഈ ബഹുസ്വരതയാണ്‌ ലോകത്ത്‌ ഇന്ത്യയെ വേറിട്ടതാക്കുന്നത്‌.  ശാസ്‌ത്രീയതയിലൂന്നി അറിവ്‌ നേടണമെന്നും സമൂഹ്യനീതിക്കും   സേവനത്തിനും  ദാനത്തിനും വിദ്യാർഥികൾ  പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ പണിത അതിഥി മന്ദിരം ‘നീലഗിരി’യും ഗവർണർ ഉദ്‌ഘാടനം ചെയ്‌തു .  വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ  മുഖ്യപ്രഭാഷണം നടത്തി. Read on deshabhimani.com

Related News