ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍



തിരുവനന്തപുരം കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ  ബിഹാറിലേക്ക്‌ മാറ്റി. ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേകറെ പുതിയ ഗവർണറായും രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു.  ബില്ലുകൾ തടഞ്ഞുവച്ച്‌ സർക്കാരിനെ ദുർബലപ്പെടുത്താനും സർവകലാശാലകളെ കാവിവൽക്കരിക്കാനുമുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ മാറ്റിയത്‌.  കാലാവധി പൂർത്തിയായ ആരിഫ്‌ മൊഹമ്മദ്‌ഖാൻ പുതിയ ഗവർണറെ നിയമിക്കാത്ത പശ്ചാത്തലത്തിൽ സ്ഥാനത്ത്‌ തുടരുകയായിരുന്നു. പുതിയ ഗവർണറും കടുത്ത ആർഎസ്‌എസുകാരനാണ്‌.  1954ൽ പനാജിയിൽ ജനിച്ച അർലേക്കർ കുട്ടിക്കാലത്തുതന്നെ ആർഎസ്‌എസിൽ ചേർന്നു. 1980ൽ ബിജെപി പ്രവർത്തകനായി. ഗോവ മന്ത്രി, നിയമസഭാ സ്‌പീക്കർ തുടങ്ങിയ പദവികൾ വഹിച്ചു. സത്യഗ്രഹമല്ല ആയുധങ്ങളാണ്‌ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന്‌ തുരത്തിയതെന്ന്‌ കഴിഞ്ഞ ദിവസം അർലേക്കർ പ്രതികരിച്ചിരുന്നു. അർലേക്കറിന്റെ പരാമർശം മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതാണെന്ന വിമർശം ശക്തമായിട്ടുണ്ട്‌. ബിഹാർ വിദ്യാഭ്യാസ വകുപ്പിലെയും സർവകലാശാലകളിലെയും ഇടപെടലുകളിൽ ഗവർണറും സർക്കാരും തമ്മിൽ കൊമ്പുകോർത്തിരുന്നു.   നേരത്തെ ഹിമാചൽ പ്രദേശിലും ഗവർണറായിരുന്നു. ഇതു കൂടാതെ ഒഡീഷ ഗവർണർ രഘുബർദാസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മിസോറാം ഗവർണറായിരുന്ന ഹരിബാബു കമ്പംപാട്ടിയെ ഒഡീഷയിലും ജനറൽ വി കെ സിങ്ങിനെ മിസോറാമിലും മുൻ ആഭ്യന്തതര സെക്രട്ടറി അജയ്‌കുമാർ ഭല്ലയെ മണിപ്പൂരിലും ഗവർണർമാരായി നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് വിവരം പുറപ്പെടുവിച്ചത്.   Read on deshabhimani.com

Related News