പട്ടാളം വന്നത് വെറും ഡമ്മിയായി, പൊലീസില്‍ വിശ്വാസമില്ല; പ്രതീക്ഷ നഷ്ടപ്പെട്ടു- അര്‍ജുന്റെ അമ്മ



അങ്കോള> കര്‍ണാടക പൊലീസില്‍ വിശ്വാസമില്ലെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ അമ്മ. മകനെ രക്ഷപ്പെടുത്താമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. മതിയായ ഇടപെടലുണ്ടായില്ല. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ല.സംവിധാനത്തോടാണ് ചോദ്യം, സൈന്യത്തെ വിമര്‍ശിച്ചതല്ല-അവര്‍ പറഞ്ഞു.  ഒരു മനുഷ്യ ജീവന് ഇത്ര വിലയേ ഉള്ളു. രക്ഷാ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല പോയത്.-  അമ്മ പറഞ്ഞു.  സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തത് തന്നെ സംശയത്തിനിടയാക്കുകയാണ്.വേണ്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. മോന്റെ വാഹനം കാണാതിരിക്കുക എന്നത് ആരുടെയെങ്കിലും പ്രസ്റ്റീജ് ഇഷ്യൂ ആയിട്ടുണ്ടോ എന്ന് തോന്നുന്നു. ഒരു കാരണവശാലും മാധ്യമത്തിന്റെ മുന്നില്‍ വരാന്‍ ഇരുന്നതല്ല. ഇന്ന് വൈകുന്നേരം വരെയുള്ള അന്വേഷണം നിരീക്ഷിച്ചപ്പോഴാണ്  പ്രതികരിച്ചത്. കളക്ടറുമായി ബന്ധപ്പെട്ടതുവഴി രക്ഷാ പ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അയറിയിക്കുമെന്ന് പറഞ്ഞിരുന്നു. മുഴുവന്‍ സംഭവങ്ങഭളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചുതന്നു. കുറച്ച് സമയം കഴിഞ്ഞ് അവര്‍ തന്നെ അത് ഡെലീറ്റ് ചെയ്തു. പിന്നെ യാതോരു ബന്ധവുമില്ല.  പട്ടാളം വന്നത് ആരെയോ കാണിക്കാനാണ്. ഒരു ഡമ്മിയായി വന്നതാണ്. കോമാളി  കെട്ടിയാണ് ഇന്ത്യന്‍ പട്ടാളത്തെ പറഞ്ഞയച്ചത്. ഒരു സംവിധാനവുമില്ലാതെ അവര്‍ വന്നുവെന്നും ഇനി നാവിക സേന വന്നിട്ട് എന്തു ചെയ്യാനാണെന്നും അമ്മ  ചോദിച്ചു   Read on deshabhimani.com

Related News