വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന്ന എംഡിഎംഎ
കൽപ്പറ്റ > വയനാട്ടില്‍ വൻ എംഡിഎംഎ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Read on deshabhimani.com