സൈബർ തട്ടിപ്പ്: കോഴിക്കോട്‌ സ്വദേശികൾ പിടിയിൽ



ആലപ്പുഴ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തു. മാന്നാർ സ്വദേശിയിൽനിന്ന്‌ 2.67 കോടി രൂപ തട്ടിയ കേസിൽ പ്രതിയായ താമരശേരി കരുവൻപൊയിൽ കൊടുവള്ളി 18–--ാം വാർഡിൽ പടിഞ്ഞാറെ തൊടിയിൽ മുഹമ്മദ് മിസ്‌ഫിറും (20) വെൺമണിയിലെ യുവാവിൽനിന്ന്‌ 1.3 കോടി തട്ടിയ സംഭവത്തിൽ വെൺമണി പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ചാത്തമംഗലം പഞ്ചായത്ത് മൂന്നാംവാർഡിൽ മുണ്ടോട്ട് പൊയിൽ ജാബിറുമാണ്‌ (19) അറസ്‌റ്റിലായത്‌.  എസ്ഐമാരായ അഗസ്‌റ്റിൻ വർഗീസ്, എ സുധീർ, എഎസ്ഐ ഹരികുമാർ, എസ്‌സിപിഒ ബൈജുമോൻ, സിപിഒ എൻ നസീബ് എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട് കൊടുവള്ളിയിൽനിന്ന്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡുചെയ്‌തു. Read on deshabhimani.com

Related News