അറബിക്കടലിൽ 'അസ്‌ന'; കേരളത്തിൽ മഴ ശക്തമാകും



ന്യൂഡൽഹി> സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ചുഴലിക്കാറ്റിന്‍റെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെയും സ്വാധീനത്തിലാണ് മഴ ശക്തമാവുക. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച കേരളത്തിൽ 10 ജില്ലകളില്‍  കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഗുജറാത്തില്‍ തുടരുന്ന 'അസ്‌ന' ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തുനിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഐഎംഡി  മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ കഴിഞ്ഞ നാല്‌ ദിവസമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. 32 പേര് മരിച്ചു. നിരവധിയാളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. അഹമ്മദാബാദിലും ഗാന്ധിനഗറിലും മഴ മുന്നറിയിപ്പുണ്ട്. Read on deshabhimani.com

Related News