PHOTO- ചെങ്കടലായി ജനം: തൃശൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം



 തൃശൂര്‍> നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടി ഇന്ന് ഇടുക്കിയില്‍ നടക്കും. തൃശൂരിലെ ആവേശകരമായ സ്വീകരണത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്കെത്തുന്നത്. തൃശൂര്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ പരിപാടി. 14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.   പുതുക്കാട് ഇരിങ്ങാലക്കുട,  തൃശൂര്‍ മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍.   Read on deshabhimani.com

Related News