സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു



കൊച്ചി > ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്കുവടക്ക് സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധൻ പകൽ 11 മുതൽ അങ്കമാലിയിലെ വസതിയിലും ശേഷം നാസ്‌ ഓഡിറ്റോറിയത്തിൽ മൂന്നുവരെയും പൊതുദർശനമുണ്ടാകും. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകും. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി എ സേവ്യറിന്റെയും അൽഫോൻസയുടെയും മകനാണ്‌. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അനിൽ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേസമയം ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരകശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചു. സഹോദരൻ: അജീഷ് സേവ്യർ. Read on deshabhimani.com

Related News