മനുസ്‌മൃതി ഭരണഘടനയാക്കാൻ ശ്രമം: പി കെ ശ്രീമതി

മഹിളാ അസോസിയേഷൻ കോഴിക്കോട്‌ നോർത്ത്‌ ഏരിയ സമ്മേളനം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു


എരഞ്ഞിപ്പാലം> രാജ്യത്ത് ഭരണഘടന അട്ടിമറിച്ച് മനുസ്‌മൃതി സ്ഥാപിക്കാനുള്ള ഗൂഢ ശ്രമമാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തിവരുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്‌ത്രീകൾക്കും ദളിതർക്കുമെതിരായി സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ട്. ഗുജറാത്തിൽ കൂട്ടമാനഭംഗത്തിനിരയായ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തിൽ ബിജെപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത് മഹിളാ അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംഘടന ബിൽക്കിസ് ബാനുവിന്  ശക്തമായ പിന്തുണ നൽകും. ഇത്തരം സന്ദർഭങ്ങളിലെല്ലാം കോൺഗ്രസ്സ് സ്വീകരിക്കുന്ന നിലപാട് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നതാണ്. സ്‌‌ത്രീകൾ സംഘടിച്ചാലേ ഇത്തരം നടപടികളെ ചെറുക്കാനാവൂ എന്നും അവർ പറഞ്ഞു. രാജ്യത്താകെ അക്രമങ്ങൾക്കെതിരായി ശക്തമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു   Read on deshabhimani.com

Related News