കൊച്ചിയിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ



കൊച്ചി > ഏലൂരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ. ഒട്ടോഡ്രൈവർ മുളവുകാട്‌ സ്വദേശി ദീപു (45)  ആണ് പിടിയിലായത്. ഏലൂർ നോർത്ത്‌ കണപ്പിള്ളിനഗറിൽ വലിയപാടം സിന്ധുവിനാണ്​ (45)  കുത്തേറ്റത്‌. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ബുധൻ വൈകിട്ട് 6.30നാണ്‌ സംഭവം. വീട്ടിൽ സ്വന്തമായി പ്രിന്റിങ്​ പ്രസ്സ് നടത്തുന്ന സിന്ധുവിനെ ഇവിടെ സ്ഥിരമായി സാധനങ്ങൾ എടുക്കാൻ വന്നിരുന്ന ദീപു കഴുത്തിന് കുത്തുകയായിരുന്നു. വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ്‌ നാട്ടുകാർ ഓടിയെത്തുന്നത്‌. ഉടൻ സിന്ധുവിനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നുമാണ്‌ എറണാകുളത്തേയ്‌ക്ക്‌ മാറ്റിയത്‌. Read on deshabhimani.com

Related News