ആയുഷ‌്മാൻ ഭാരത‌്: 85 ശതമാനം ചെലവും സംസ്ഥാനത്തിന്റെ ബാധ്യതയാകും; വിശദചര്‍ച്ച വേണമെന്ന് മന്ത്രി ഐസക്‌



തിരുവനന്തപുരം > ആയുഷ‌്മാൻ ഭാരത‌് ഇൻഷുറൻസ‌് പദ്ധതി നടപ്പാക്കില്ലെന്ന പിടിവാശി കേരളത്തിനില്ലെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌്. 80 ശതമാനത്തിലേറെ തുക സംസ്ഥാനങ്ങളുടെ ബാധ്യതയായി മാറിയേക്കാവുന്ന പദ്ധതി സംബന്ധിച്ച‌് കൂടുതൽ ചർച്ചവേണം. ആദ്യം പദ്ധതി എന്താണെന്ന‌് കേന്ദ്രം വ്യക്തമാക്കണം. വ്യക്തമായ പദ്ധതികളില്ലാതെ തെരഞ്ഞെടുപ്പ‌് അടുത്തുവരുമ്പോൾ വെറും പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. കേന്ദ്രപദ്ധതികളോട‌് വിയോജിപ്പുണ്ടാകും. അത‌് സംസ്ഥാനങ്ങളുമായി ചർച്ചചെയ‌്ത‌് സംശയനിവാരണം നടത്തണം. ആർഎസ‌്ബിവൈ നടപ്പാക്കുമ്പോഴുണ്ടായ വിയോജിപ്പുകൾ  ചർച്ചചെയ‌്തും കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച‌് പുനഃക്രമീകരിച്ചുമാണ‌് നടപ്പാക്കിയത‌്. ഇതേനിലപാടാണ‌് ആയുഷ‌്മാൻ ഭാരതിനോടും. പദ്ധതിയുടെ 85 ശതമാനം ചെലവും സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി മാറാനാണ‌് സാധ്യത. കേന്ദ്ര പ്രീമിയം വെറും 1100; സംസ്ഥാനവിഹിതം 7000 വരെ അഞ്ചുലക്ഷം രൂപയാണ‌് പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ‌് പരിരക്ഷ.  പ്രീമിയമായി 1100 രൂപ കേന്ദ്രം  നൽകുമെന്നാണ‌് പറയുന്നത‌്. എന്നാൽ, ഇപ്പോഴത്തെ നിലയനുസരിച്ച‌് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ‌്ക്ക‌് 5000 മുതൽ 7000 വരെ രൂപ പ്രീമിയം വേണ്ടിവരും. അങ്ങനെവന്നാൽ ശേഷിക്കുന്ന തുക സംസ്ഥാനങ്ങളുടെ ബാധ്യതയാകും. ഇത‌് കേരളത്തിന‌് വലിയ നഷ്ടമാകും. ഇത്രയും തുക സംസ്ഥാനം മുടക്കേണ്ടിവരുമെങ്കിൽ തീരുമാനങ്ങളെടുക്കാനും  അവകാശമുണ്ട‌്. തീരുമാനങ്ങൾ കേന്ദ്രമെടുക്കുകയും പണം സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുകയുംചെയ്യുന്നത‌് നടക്കില്ല. കേരളത്തിൽ ഇപ്പോൾത്തന്നെ 40 ലക്ഷം പേർ ആർഎസ‌്ബിവൈയിൽ ഉൾപ്പെട്ടിട്ടുണ്ട‌്. ഇതിൽ 20 ലക്ഷം പേരുടെ ഇൻഷുറൻസ‌് പരിരക്ഷ സംസ്ഥാനമാണ‌് വഹിക്കുന്നത‌്. 30000 രൂപയ‌്ക്ക‌് 1250 രൂപയാണ‌് പ്രീമിയം. എന്നാൽ, ആയുഷ‌്മാൻ ഭാരത‌് പദ്ധതിയിൽ 19ലക്ഷം പേർക്കേ ആനുകൂല്യം ലഭിക്കൂ. ആർഎസ‌്ബിവൈയിൽ  53 ലക്ഷം ക്ലെയിമും കേരളത്തിൽ ആർഎസ‌്ബിവൈ പദ്ധതി പ്രകാരം 10 വർഷം കൊണ്ട‌് 1.20 കോടി ക്ലെയിമുകൾ തീർപ്പാക്കിയപ്പോൾ അതിൽ 53 ലക്ഷവും കേരളത്തിൽനിന്നായിരുന്നെന്നും ഐസക‌് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നുശതമാനം മാത്രമുള്ള സംസ്ഥാനത്ത‌് മൊത്തം ക്ലെയിമിന്റെ 45 ശതമാനമാണ‌് ലഭിച്ചത‌്. കേരളം നടത്തിയ ഇടപെടലിന്റെ ഭാഗമാണത‌്. ബജറ്റിൽ ആരോഗ്യമേഖലയ‌്ക്കുള്ള വിഹിതം കേന്ദ്രസർക്കാർ കുറച്ചുകൊണ്ടുവരികയാണ‌്. അതുകൊണ്ടുതന്നെ ഇൻഷുറൻസ‌് സംബന്ധിച്ച‌് ഒരുപാട‌് കാര്യങ്ങളിൽ വ്യക്തത വരുത്തണം. കേരളം നടപ്പാക്കിയ പദ്ധതിയുടെ വിപുലീകൃതരൂപം മാത്രമാണ‌് ആയുഷ‌്മാൻ ഭാരതെന്നും ഐസക‌് പറഞ്ഞു. Read on deshabhimani.com

Related News