ഓണത്തിന് അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്: 'സിതാർ' എന്ന് പേരു വിളിച്ച് മന്ത്രി വീണാ ജോർജ്ജ്
പത്തനംതിട്ട > തിരുവോണത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്. ഒരാഴ്ച പ്രായമുണ്ട് കുഞ്ഞിന്. തിരുവോണത്തിന് രാവിലെ ആറരക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കുഞ്ഞിന് സിതാർ എന്ന് പേരിട്ടു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുമെന്നാണ് റിപ്പോർട്ട്. അതുവരെ ജനറൽ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും കുഞ്ഞ്. കുട്ടിയ്ക്ക് 2.835 കിഗ്രാം ഭാരവും 10 ദിവസത്തോളം പ്രായവുമാണ് കണക്കാക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും. അമ്മത്തൊട്ടിലിൽ കിട്ടിയ 'സിതാർ' ൻ്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതിനാൽ കുട്ടിയ്ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 2009 ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണ് സിതാർ. Read on deshabhimani.com