അഭിനയത്തികവിന്റെ അമ്മ : ബാലചന്ദ്രമേനോൻ
കൊച്ചി സംവിധായകൻ ആകാനുള്ള സ്വപ്‌നവുമായി മദ്രാസിൽ എത്തിയപ്പോൾ ആദ്യം പരിചയപ്പെട്ട മലയാളി കുടുംബമായിരുന്നു പൊന്നമ്മ ചേച്ചിയുടെതെന്ന് ബാലചന്ദ്രമേനോൻ. അക്കാലത്തെ ഏറ്റവും തിരക്കുള്ള മലയാള നടിയായിരുന്നു പൊന്നമ്മ ചേച്ചി. ഒറ്റദിവസംതന്നെ നാലോ അഞ്ചോ സിനിമകളിൽ വ്യത്യസ്‌ത വേഷത്തിൽ വ്യത്യസ്‌ത സെറ്റുകളിലേക്ക് ഓടുന്നത് കണ്ടിട്ടുണ്ട്. ഭർത്താവും നിർമാതാവുമായ മണിസ്വാമിയുമൊത്ത് ഹബീബുള്ള റോഡിലെ വീട്ടിലായിരുന്നു അവരുടെ താമസം. മണിസ്വാമിയെയാണ് ആദ്യം പരിചയപ്പെട്ടത്. മണിസ്വാമിയെ കാണാൻ വീട്ടിലേക്ക് പോയാൽ വൈകിട്ടാകും തിരിച്ചുപോരുക. അദ്ദേഹം സംവാദപ്രിയനായിരുന്നു. ഞങ്ങളിങ്ങനെ തർക്കിച്ചിരിക്കെ അഞ്ചുതവണയെങ്കിലും പല വേഷത്തിൽ ചേച്ചി വീട്ടിലേക്ക് വന്നുപോകുന്നുണ്ടാകും. എല്ലാം അമ്മവേഷങ്ങളാണ്. താൻ ആദ്യം സംവിധാനം ചെയ്‌ത ‘ഉത്രാടരാത്രി’ മുതൽ ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ചേച്ചിക്ക് നല്ല വേഷം നൽകാൻ കഴിഞ്ഞതായും ബാലചന്ദ്രമേനോൻ ഓർമിക്കുന്നു. Read on deshabhimani.com