ബാലസംഘം സംസ്ഥാന സമ്മേളനം: ബി അനൂജ പ്രസിഡന്റ്; എന്‍ ആദില്‍ സെക്രട്ടറി



തൃശൂര്‍ > രണ്ടു ദിവസങ്ങളിലായി സാംസ്‌കാരിക തലസ്ഥാന നഗരിയില്‍ ചേര്‍ന്ന ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു. ബി അനൂജയെ (എറണാകുളം) പ്രസിഡന്റായും എന്‍ ആദിലിനെ സെക്രട്ടറിയായും ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വ്യാഴാഴ്‌ച രാവിലെ പൊതുചര്‍ച്ച തുടര്‍ന്നു. സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതും കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതും ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ച ചെയ്‌തു. ദേശീയതലത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതും സജീവ ചര്‍ച്ചയായി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ്  'കലിക' സ്വാഗതസംഘം ചെയര്‍മാന്‍ എം എം വര്‍ഗീസ് പ്രകാശിപ്പിച്ചു. എം പ്രകാശന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. ഭാവിപ്രവര്‍ത്തന രൂപരേഖ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എന്‍ ആദില്‍ അവതരിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിനുശേഷം, കൂട്ടപ്പാട്ടോടെ  സമ്മേളനത്തിന് സമാപനമായി. ടി കെ നാരായണദാസാണ് കണ്‍വീനര്‍. അഡ്വ. എം രണ്‍ദീഷാണ് കോ-- ഓര്‍ഡിനേറ്റര്‍. മറ്റു ഭാരവാഹികള്‍: എം പ്രകാശന്‍,  മീര ദര്‍ശക് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഫിദ പ്രദീപ്, ഡി എസ് സന്ദീപ്, കെ ടി സപന്യ (വൈസ് പ്രസിഡന്റുമാര്‍), അമാസ് എസ് ശേഖര്‍, അഥീന സിബി, ജി എന്‍ രാമകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍-). സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായി 21പേരെ സമ്മേളനം തെരഞ്ഞെടുത്തു. ബി അനൂജ, എന്‍ ആദില്‍, ഫിദ പ്രദീപ്, ഡി എസ് സന്ദീപ്, കെ ടി സപന്യ, അമാസ് എസ് ശേഖര്‍, അഥീന സിബി, ജി എന്‍ രാമകൃഷ്ണന്‍, പ്രവിഷ പ്രമോദ്, ആയിഷ ഷഹ്മ, സി എസ് ലിജി, ഹാഫിസ് നൗഷാദ്, അഭിരാം രഞ്ജിത്ത്, അഭിജിത്ത് സജീവ്, ടി കെ നാരായണദാസ്, എം പ്രകാശന്‍, മീര ദര്‍ശക്, സി വിജയകുമാര്‍, കെ കെ ലതിക, വിഷ്ണു ജയന്‍, എസ് ബസന്ത് ലാല്‍, കെ ജയപാല്‍, പി കൃഷ്ണന്‍ എന്നിവരാണ് എക്സിക്യുട്ടീവ് അംഗങ്ങള്‍. ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു രണ്ടു ദിവസങ്ങളിലായി സാംസ്‌കാരിക തലസ്ഥാന നഗരിയിൽ ചേർന്ന ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു. വ്യാഴാഴ്‌ച രാവിലെ പൊതുചർച്ച തുടർന്നു. സംഘടനാപ്രവർത്തനം കൂടുതൽ  ഊർജിതമാക്കുന്നതും കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതും ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്‌തു. ദേശീയതലത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നതും സജീവ ചർച്ചയായി.  സെക്രട്ടറി സരോദ്‌ ചങ്ങാടത്ത്‌ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. റിപ്പോർട്ട്‌ ഐകകണ്‌ഠ്യേന അംഗീകരിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ കെ ആർ ആര്യ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സപ്ലിമെന്റ്‌  ‘കലിക’ സ്വാഗതസംഘം ചെയർമാൻ എം എം വർഗീസ്‌ പ്രകാശിപ്പിച്ചു.    എം പ്രകാശൻ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി റിപ്പോർട്ട്‌ സമ്മേളനം അംഗീകരിച്ചു. ഭാവിപ്രവർത്തന രൂപരേഖ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എൻ ആദിൽ അവതരിപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിനുശേഷം, കൂട്ടപ്പാട്ടോടെ  സമ്മേളനത്തിന്‌ സമാപനമായി.   Read on deshabhimani.com

Related News