ബാലസംഘം
 സംസ്ഥാന സമ്മേളനം 
നാളെമുതൽ കോഴിക്കോട്ട്‌ , മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



കോഴിക്കോട്‌ കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം 30, 31 തീയതികളിൽ കോഴിക്കോട്ട് ചേരും. കോവൂരിലെ പി കൃഷ്ണപിള്ള ഹാളിൽ (കെ വി രാമകൃഷ്ണൻ നഗർ) 30ന്‌ രാവിലെ 10-ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. എഴുത്തുകാരൻ എൻ എസ് മാധവൻ മുഖ്യാതിഥിയാവും. രണ്ടുദിവസത്തെ സമ്മേളനത്തിൽ 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുക്കും. 10 സംസ്ഥാനങ്ങളിലെ സൗഹാർദ പ്രതിനിധികളുമുണ്ടാവും.  ബാലസംഘത്തിന്‌ സംസ്ഥാനത്ത് 210 ഏരിയകളിലായി 2279 വില്ലേജ്‌ കമ്മിറ്റികളും 31,258 യൂണിറ്റുകളുമുണ്ട്‌. 13,83,272 അംഗങ്ങളുണ്ട്‌. Read on deshabhimani.com

Related News