എൻഡിഎയിലും ഭിന്നത ; പാലക്കാട്ട്‌ ബിഡിജെഎസ്‌ മത്സരത്തിന്‌



പാലക്കാട്‌ ഘടകകക്ഷിയെന്ന പരിഗണന നൽകാത്ത ബിജെപി നടപടിയിൽ പ്രതിഷേധിച്ച്‌ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ ബിഡിജെഎസ്‌ മത്സരത്തിന്‌. എൻഡിഎയിൽ ജനാധിപത്യമില്ലെന്നും മുന്നണിയോഗങ്ങളിൽപ്പോലും പങ്കെടുപ്പിക്കാറില്ലെന്നും ബിഡിജെഎസ്‌ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ജില്ലാ കമ്മിറ്റിയംഗം എസ്‌ സതീഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകളിൽ ബിഡിജെഎസ്സിനെ പങ്കെടുപ്പിച്ചില്ല. എന്തുകൊണ്ടെന്ന്‌ ചോദിച്ചാൽ, നിങ്ങൾക്കെത്ര വോട്ടുണ്ടെന്നാണ്‌ മറുചോദ്യം. സ്ഥാനാർഥിത്വത്തിലൂടെ അതിനുള്ള ഉത്തരം നൽകും–- സതീഷ്‌ പറഞ്ഞു. Read on deshabhimani.com

Related News