ബിജെപി സഹകരണസംഘം തട്ടിപ്പ്‌ ; മുഖ്യപ്രതി എം എസ്‌ കുമാർ ; 
ഇതുവരെ 40 കേസെടുത്തു



തിരുവനന്തപുരം ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിൽ ഫോർട്ട്, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 40 കേസെടുത്തു. ഇതിൽ ബിജെപി മുൻ സംസ്ഥാന വക്താവും സംഘം ഭരണസമിതി മുൻ പ്രസിഡന്റുമായ എം എസ് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് മൂന്ന് കേസ്‌ രജിസ്റ്റർ ചെയ്‌തു. വ്യാഴാഴ്‌ചയെടുത്ത ഒരു കേസിൽ എം എസ് കുമാറിനെ ഒന്നാംപ്രതിയും മുൻ സെക്രട്ടറി ഇന്ദുവിനെ രണ്ടും വൈസ്‌പ്രസിഡന്റായിരുന്ന മാണിക്യത്തെ മൂന്നും പ്രതിയാക്കി. മറ്റ് ബോർഡംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. മറ്റു കേസുകളിലെല്ലാം പരാതിക്കാർ പേരെടുത്ത് പറയാത്തതിനാൽ സെക്രട്ടറി, പ്രസിഡന്റ്  എന്നിങ്ങനെ 11 ഭരണസമിതി അംഗങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്‌. വ്യാഴാഴ്‌ച മാത്രം അഞ്ചു കേസെടുത്തു. സഹകരണ രജിസ്ട്രേഷൻ വകുപ്പിന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ആരൊക്കെയാണ് ക്രമക്കേടുകൾ നടത്തിയതെന്ന് സഹകരണവകുപ്പിന്റെ മൂല്യനിർണയത്തിലൂടെയാണ് കണ്ടെത്തുക. ഇത്  പൊലീസിനെ അറിയിക്കും. നിലവിൽ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാനുണ്ടെന്ന് കാണിച്ച് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അഞ്ച് കോടിക്ക്‌ മുകളിലെത്തിയാൽ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. Read on deshabhimani.com

Related News