ദുരന്തമുഖത്തും ‘സുവർണാവസരം’ തേടി ബിജെപി ; നേതാക്കളെ രാഷ്ടീയനാടകം കളിക്കാൻ അനുവദിക്കാതെ നാട്ടുകാർ

ക്ഷേത്രമുറ്റത്ത്‌ പൊലീസിനോടും നാട്ടുകാരോടും കയർത്ത്‌ സംസാരിക്കുന്ന 
ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌


നീലേശ്വരം നീലേശ്വരത്തെ വെടിക്കെട്ടപകടത്തിലും ‘സുവർണാവസരം’ തേടി സ്ഥലത്തെത്തിയ ബിജെപി നേതാക്കളെ നാട്ടുകാർ തടഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ എന്നിവരെയാണ്‌ രാഷ്ടീയനാടകം കളിക്കാൻ അനുവദിക്കാതെ നാട്ടുകാർ ഒഴിവാക്കിയത്‌. അപകടത്തിന്റെ ഉത്തരവാദിത്വം പൊലീസിനും സംസ്ഥാന സർക്കാരിനുമാണെന്ന് ക്ഷേത്രവളപ്പിൽ കയറി ഇവർ മാധ്യമങ്ങളോട്‌ പറഞ്ഞു. ക്ഷേത്രക്കമ്മറ്റിയുടെ അശ്രദ്ധയും ബിഎംഎസ് പ്രവർത്തകൻ രാജേഷിന്റെ പ്രവൃത്തിയുമാണ്‌ അപകടത്തിന്‌ വഴിവച്ചതെന്ന്‌ നാട്ടുകാരിൽ ചിലർ നേതാക്കളോട്‌ പറഞ്ഞു. ഇ
തോടെ, ഇവർ നാട്ടുകാരോട് തട്ടിക്കയറി. ഈ സമയം, സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും സഹപ്രവർത്തകരും ഇടപെട്ട്‌ രംഗം ശാന്തമാക്കി. ക്ഷേത്രത്തിൽ രാഷ്ട്രീയം പാടില്ലെന്നു പറഞ്ഞ നാട്ടുകാർ നേതാക്കളോട്‌ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊലീസെത്തി എല്ലാവരെയും ക്ഷേത്രത്തിൽനിന്ന് പുറത്തെത്തിച്ചു.   Read on deshabhimani.com

Related News