കോട്ടയത്ത്‌ കുഴൽപ്പണവേട്ട; പിടിച്ചെടുത്തത്‌ ഒരുകോടിയിലേറെ രൂപ



തലയോലപ്പറമ്പ്> കോട്ടയം തലയോലപ്പറമ്പിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ പിടിച്ചെടുത്തത്‌ 1,12,38,000 രൂപയുടെ കുഴൽപ്പണം. സംഭവവത്തിൽ കൊല്ലം പത്തനാപുരം ജസീറ മൻസിലിൽ ഷാഹുൽ ഹമീദിനെ(56) പൊലീസ്‌ അറസ്റ്റ്ചെയ്തു. അന്തർസംസ്ഥാന സ്വകാര്യബസിൽ കടത്തിയ പണത്തിന് പുറമേ 12 വിദേശ കറൻസികളും ഇയാളുടെ കയ്യിൽ നിന്ന്‌ പിടിച്ചെടുത്തു. വ്യാഴം പുലർച്ചെ വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി ആർ സ്വരൂപിന്റെ നേതൃത്വത്തിലുള്ള സംഘം തലയോലപ്പറമ്പ് ഡിബി കോളേജിന്‌ സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതിയെ പിടികൂടിയത്.  പ്രതിയെയും പിടിച്ചെടുത്ത പണവും തലയോലപ്പറമ്പ് പൊലീസിന്‌ കൈമാറി. പണത്തിന്റെ സ്രോതസ്‌ അടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എ പ്രമോദ്, കടുത്തുരുത്തി റേഞ്ച് ഇൻസ്പെക്ടർ കെ എസ് അനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി ജെ സുനിൽ, കെ പി റെജി, കെ സുരേഷ്, പ്രിവന്റീവ് ഓഫീസർ പി കെ രതീഷ് ലാൽ, സിവിൽ എക്സൈസ് ഓഫീസർ പി കെ രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   Read on deshabhimani.com

Related News