പായിപ്പാട് ജലോത്സവം; കുതിച്ചു, കാരിച്ചാൽ
ഹരിപ്പാട് > പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി. മേൽപ്പാടം ചുണ്ടൻ രണ്ടാംസ്ഥാനവും പായിപ്പാട് ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ജലമേള ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ശ്രീകുമാർ ഉണ്ണിത്താൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനം നൽകി. കാരിച്ചാൽ ചുണ്ടൻവള്ളസമിതിയുടെ കാരിച്ചാൽ ചുണ്ടൻ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ പ്രസാദ്കുമാർ നയിച്ചു. മേൽപ്പാടം ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനിൽ മുട്ടേൽ തങ്കച്ചനും പായിപ്പാട് ബോട്ട് തുഴഞ്ഞ പായിപ്പാട് ചുണ്ടനിൽ മഹേഷ് കെ നായരും ക്യാപ്‌റ്റൻമാരായി. ലൂസേഴ്‌സ് മത്സരത്തിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നിവർ രണ്ടും മൂന്നുംസ്ഥാനങ്ങൾ നേടി. സെക്കൻഡ് ലൂസേഴ്സ് മത്സരത്തിൽ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവാറ്റയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ അജികുമാർ, ആർ കെ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ശോഭ, ജോൺ തോമസ്, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി ഓമന, തഹസിൽദാർ പി എ സജീവ്കുമാർ എന്നിവർ പങ്കെടുത്തു. ഞായർ ഉച്ചയ്‌ക്ക് കുട്ടികളുടെ ജലമേളയോടെയായിരുന്നു മൂന്ന് ദിവസത്തെ ജലമേള ആരംഭിച്ചത്. ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനംചെയ്‌തു. വീയപുരം പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ഷാനവാസ് അധ്യക്ഷനായി. രണ്ടാം ദിവസം തിങ്കളാഴ്‌ച നടത്തിയ കാർഷിക സെമിനാർ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി ഓമന ഉദ്ഘാടനംചെയ്‌തു. പ്രണവം ശ്രീകുമാർ അധ്യക്ഷനായി. ചെറുവള്ളങ്ങളുടെ ജലമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു ഉദ്ഘാടനംചെയ്‌തു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അധ്യക്ഷയായി. Read on deshabhimani.com