മാട്ടുപ്പെട്ടിയിൽ ബോട്ടിങ് പുനരാരംഭിച്ചു
മൂന്നാർ> കനത്ത മഴയെ തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ നിർത്തിവച്ചിരുന്ന ബോട്ടിങ് പുനരാരംഭിച്ചു. കേരള ഹൈഡൽ ടൂറിസം, ഡിടിപിസി എന്നിവയുടെ നേതൃത്വത്തിലാണ് ബോട്ടിങ് നടത്തുന്നത്. ശക്തമായ കാറ്റും മഴയും മൂലം രണ്ടാഴ്ചയോളം ബോട്ടിങ് നിർത്തിവച്ചിരുന്നു.കാലാവസ്ഥയിൽ മാറ്റം വന്നതോടെയാണ് ബോട്ടിങ് പുനരാരംഭിച്ചത്. ഹൈഡൽ ടൂറിസത്തിന്റ കീഴിൽ 20 പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് പൊൻടൂൺ ബോട്ടിന് അരമണിക്കൂറിന് 2000 രൂപയാണ് നിരക്ക്. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളുണ്ട്. 15 മിനിറ്റിന് 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ച് പേർക്ക് യാത്ര ചെയ്യുന്നതിനുള്ള നാല് സ്പീഡ് ബോട്ടുകളുമുണ്ട്. 15 മിനിറ്റ് ദൈർഘ്യത്തിന് 1080 രൂപയാണ് നിരക്ക്. ഗ്രൂപ്പായി വരുന്നവർക്ക് യാത്ര ചെയ്യുന്നതിന് ഡബിൾ ഡക്കർ ബോട്ടിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ 70 പേർക്ക് യാത്ര ചെയ്യാം. താഴത്തെ നിലയിൽ യാത്ര ചെയ്യുന്നവർക്ക് 150 രൂപയും മുകൾ നിലയ്ക്ക് 250 മാണ് അര മണിക്കൂറിന് ഇടാക്കുന്നത്. ഡിടിപിസിയുടെ കീഴിൽ പത്ത് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിന് അര മണിക്കൂറിന് 1200 രൂപയും 20 പേർക്ക് യാത്ര ചെയ്യാവുന്ന പൊൻടൂൺ ബോട്ടിന് അരമണിക്കൂറിന് 2000 രൂപയും അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടിന് 1080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. Read on deshabhimani.com