'പറങ്കി' കവിതാസമാഹാരം പ്രകാശിപ്പിച്ചു



തിരുവനന്തപുരം > പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് രാഹുൽ രചിച്ച കവിതാസമാഹാരം "പറങ്കി' കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ എഴുത്തുകാരൻ ബെന്യാമിന് നൽകി പ്രകാശിപ്പിച്ചു. ഡിസി ബുക്സ് സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയിൽ നടന്ന പരിപാടിയിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. എഴുത്തുകാരായ സാറാ ജോസഫ്, എം മുകുന്ദൻ, ടി ഡി രാമകൃഷ്ണൻ, അശോകൻ ചരുവിൽ, ഇ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സുധ മേനോൻ,  കെ പ്രവീണ, കെ കാർത്തിക, എസ്അ ഭിരാം, റാഷിദ നസ്രിയ, യു  ഷുമൈസ് എന്നിവർ പങ്കെടുത്തു. ഡിസി ബുക്സ് ആണ് പ്രസാധകർ. Read on deshabhimani.com

Related News