സുഹൃത്തിനൊപ്പം സിനിമയ്‌ക്ക് പോയ സഹോദരിയെ യുവാവ് വെട്ടി
എലപ്പുള്ളി സുഹൃത്തിനൊപ്പം സിനിമയ്‌ക്ക് പോയെന്ന് ആരോപിച്ച് 19 വയസ്സുകാരിയായ സഹോദരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷ്‌കുമാറിന്റെ മകൾ ആര്യക്കാണ് വെട്ടേറ്റത്. സംഭവത്തിൽ സഹോദരൻ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുമ്പോഴാണ് സൂരജ് സഹോദരിയെ കൊടുവാൾകൊണ്ട് വെട്ടിയത്. ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ് ആര്യ. തലയിലും കൈകാലുകളിലും പരിക്കേറ്റ ആര്യ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com