വയനാട്ടിലും നിലമ്പൂർ താലൂക്ക് പരിധിയിലും ബിഎസ്എൻഎൽ സേവനം മൂന്ന് നാൾ സൗജന്യം
ചൂരൽമല> വയനാട്ടിലും നിലമ്പൂർ താലൂക്ക് പരിധിയിലും ബിഎസ്എൻഎൽ മൊബൈൽ സേവനം ശനിയാഴ്‌ചവരെ സൗജന്യം. മൂന്ന് നാൾ പരിധിയില്ലാത്ത സൗജന്യ കോളും പ്രതിദിനം ഒരു ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. വാലിഡിറ്റി കഴിഞ്ഞവർക്ക് മൂന്ന് ദിവസത്തേക്ക് നീട്ടിനൽകുമെന്നും കോഴിക്കോട്- വയനാട് ജില്ലാ സീനിയർ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് അറിയിച്ചു. നഷ്ടപ്പെട്ടവർക്ക് പകരം സിം കാർഡ് നൽകാൻ കൽപ്പറ്റ കസ്റ്റമർ കെയർ സെന്ററിൽ പ്രത്യേക ഹെൽപ് ഡസ്‌ക് ആരംഭിച്ചു. 04936- 207300 നമ്പറിൽ ബന്ധപ്പെടാം. രേഖകൾ നഷ്ടപ്പെട്ടവർക്ക് സിം കാർഡ് അനുവദിക്കാൻ ആധാർ നമ്പർ മതി. കസ്റ്റമർ കെയർ സെന്റർ രാവിലെ 9.30 മുതൽ അഞ്ചുവരെ പ്രവർത്തിക്കും. രാവിലെ ആറുമുതൽ രാത്രി 10വരെ ഹെൽപ് ഡസ്‌ക് നമ്പറിൽ ബന്ധപ്പെടാം. Read on deshabhimani.com