കാഞ്ഞങ്ങാട് ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്



കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. സ്വകാര്യബസിന് പിറകിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടം. ഇരു ബസുകളിലെയും യാത്രക്കാരായ 25 പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ നോർത്ത് ചിത്താരിയിലാണ് അപകടം. രണ്ട് ബസുകളും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. നോർത്ത് ചിത്താരി അസീസിയ സ്കൂളിന് സമീപം എത്തിയപ്പോൾ സ്വകാര്യബസിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News