അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം



കോഴിക്കോട് > അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 37 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസുകളുടെ മുൻഭാഗം തകർന്നനിലയിലാണ്. ബസിന്റെ തകർന്ന ഭാഗത്ത് കൂടെയാണ് ഡ്രെെവറെ നാട്ടുകാർ പുറത്തെടുത്തത്. Read on deshabhimani.com

Related News