വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യമെണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ഡോ. പി സരിൻ ഗവ. വിക്ടോറിയ കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിയപ്പോൾ


പാലക്കാട് > പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ  മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും  മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കും. Read on deshabhimani.com

Related News