28 വാർഡിൽ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്



തിരുവനന്തപുരം > സംസ്ഥാനത്തെ ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലയിലെ 28 തദ്ദേശ വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ്‌ മുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.  ഒന്നുവീതം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ വാർഡുകളിലും രണ്ട് മുനിസിപ്പാലിറ്റി, 23 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് . ആകെ 97 സ്ഥാനാർഥികളാണുള്ളത്‌. വോട്ടെടുപ്പിന് 163 പോളിങ് ബൂത്ത്‌ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം  www.lsgelection.kerala.gov.in വെബ്സൈറ്റിൽ തത്സമയം അറിയാം. Read on deshabhimani.com

Related News