ആലഞ്ചേരി ചുവന്നു തന്നെ
കൊല്ലം > ആലഞ്ചേരിയിൽ സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐ എം. എൽഡിഎഫ് സ്ഥാനാർഥി എസ് ആർ മഞ്ജു 510 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിൽനിന്ന് അന്നമ്മ (സുജാ വിത്സൺ) 368 വോട്ടും ബിജെപിയിൽനിന്ന് എം ഷൈനി 423 വോട്ടും നേടി. സിപിഐ എം പ്രതിനിധിയായ അജിമോൾ വിദേശത്ത് പോയതിനെത്തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ എം –ആറ്, സിപിഐ – 7 , യുഡിഎഫ് –രണ്ട് , ബിജെപി–മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. Read on deshabhimani.com