കേന്ദ്ര സ്‌ഫോടകവസ്തു നിയമം: സംസ്ഥാനം ഉത്കണ്ഠ രേഖപ്പെടുത്തി; കേന്ദ്രസർക്കാരിന് കത്തയക്കും



തിരുവനന്തപുരം> തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ഉത്കണ്ഠ‌‌ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഒക്ടോബർ 11നാണ്  കേന്ദ്രസർക്കാർ കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തിൽ ഭേദ​ഗതി വരുത്തിയത്. ഇതു തൃശൂർപൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്തു. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാനും യോ​ഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കാൻ ഭൂമി അനുവദിക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എംഐസിഎഫ് നിർമ്മിക്കുന്നതിന് സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്കരണ പ്ലാൻറകൾ സ്ഥാപിക്കാൻ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകിയ മാതൃകയിലാവും ഇത്. സാധൂകരിച്ചു വയനാട് ദുരന്തത്തിൽ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാസർട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതർക്ക് സൗജന്യമായി നൽകുന്നതിന് മുദ്ര വിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകിയത് സാധൂകരിച്ചു. ഭൂപരിധിയിൽ ഇളവ് എറണാകുളം രാജഗിരി ഹെൽത്ത് കെയർ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയിൽ ഇളവ് അനുവദിക്കും. ടെണ്ടർ അംഗീകരിച്ചു നബാർഡ് ആർഡിഎഫ് പദ്ധതിപ്രകാരം ഭരണാനുമതി നൽകിയ ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിൻറെ മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുള്ള ടെണ്ടർ അംഗീകരിച്ചു. എൻറെ കേരളം പോർട്ടൽ പൊതുജന സമ്പർക്കത്തിൻറെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പർക്ക വകുപ്പിന് കീഴിൽ എൻറെ കേരളം പോർട്ടൽ ആരംഭിക്കുന്നതിനും  സ്പെഷ്യൽ സ്ട്രാറ്റജി ആൻറ് കമ്മ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ചു. Read on deshabhimani.com

Related News