കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി; പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറും: മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം > പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുക്കുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി. മറ്റു തീരുമാനങ്ങൾ പുനർനിയമനം സുപ്രീം കോടതിയിലെ സാൻറിങ്ങ് കൗൺസലായ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകും. 60 വയസാക്കും നോർക്ക റൂട്ട്സിലെ ജീവക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്തും. സർക്കാർ ഗ്യാരണ്ടി സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷകാലയളവിലേക്ക് അനുവദിക്കും ദീർഘിപ്പിച്ചു കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിൻറെയും പുത്തൂർ സുവോളജിക്കൽ പാർക്കിൻറെയും സ്പെഷ്യൽ ഓഫീസറായ കെ ജെ വർഗീസിൻറെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകും. ടെൻഡർ അംഗീകരിച്ചു പത്തനംതിട്ട ജില്ലയിൽ കടപ്ര - വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം 2024 ഡിസംബർ 3 മുതൽ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ. ജില്ല തിരിച്ചുള്ള വിവരങ്ങൾ തിരുവനന്തപുരം 35 പേർക്ക് 9,64,000 രൂപ കൊല്ലം 247 പേർക്ക് 44,24,000 രൂപ പത്തനംതിട്ട 10 പേർക്ക് 6,75,000 രൂപ ആലപ്പുഴ 54 പേർക്ക് 22,81,379 രൂപ കോട്ടയം 5 പേർക്ക് 4,50,000 രൂപ ഇടുക്കി 17 പേർക്ക് 7,40,000 രൂപ എറണാകുളം 197 പേർക്ക് 71,93,000 രൂപ തൃശ്ശൂർ 1188 പേർക്ക് 1,27,41,000 രൂപ പാലക്കാട് 126 പേർക്ക് 46,60,000 രൂപ മലപ്പുറം 122 പേർക്ക് 68,30,000 രൂപ കോഴിക്കോട് 105 പേർക്ക് 50,15,000 രൂപ വയനാട് 22 പേർക്ക് 9,45,000 രൂപ കണ്ണൂർ 39 പേർക്ക് 10,18,000 രൂപ കാസർകോട് 43 പേർക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. Read on deshabhimani.com