മലപ്പുറം ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങള്‍
മലപ്പുറം> മഴക്കെടുതി മൂലം ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാകലക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ഏറനാട് താലൂക്കില്‍ 12 ക്യാമ്പുകളിലായി 82 കുടുംബങ്ങളും തിരൂരില്‍ 17 ക്യാമ്പുകളിലായി 448 കുടുംബങ്ങളുമാണുള്ളത്. തിരൂരങ്ങാടിയില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങളും പെരിന്തല്‍മണ്ണയില്‍ 10 ക്യാമ്പുകളില്‍ 52 കുടുംബങ്ങളുമാണ് നിലവിലുള്ളത്. പൊന്നാനിയില്‍ ഒമ്പത് ക്യാമ്പുകളില്‍ 187 കുടുംബങ്ങളാണുള്ളത്. നിലമ്പൂരില്‍ നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 110 കുടുംബങ്ങളുണ്ട്. കൊണ്ടോട്ടി താലൂക്കിലുള്ള ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. ഏതാനും മണിക്കൂറുകളായി മഴ കുറവുള്ള സാഹചര്യത്തില്‍ കൂടുതല്‍ പേരെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. Read on deshabhimani.com