കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

വീഡിയോ സ്ക്രീൻഷോട്ട്


കണ്ണൂർ > കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ദേശീയപാതയിൽ കാൽടെക്സ് ജം​ഗ്ഷന് സമീപം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തലശേരി ഭാ​ഗത്തേക്ക് പോയിരുന്ന കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് ‍ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. കാർ പൂർണമായി കത്തിനശിച്ചു. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല. മാരുതി 800 കാറാണ് കത്തിയത്. കണ്ണൂരിൽ നിന്ന് അ​ഗ്നിരക്ഷാസേനയെത്തി തീയണച്ചു. Read on deshabhimani.com

Related News