അടിമാലിയിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു
അടിമാലി> ദേശീയ പാതയിൽ അടിമാലി അമ്പലപടിക്ക് സമീപം വാഹന അപകടത്തിൽ എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫീസർ ചേർത്തല മാരാരിക്കുളം പുത്തൻപുരയിൽ എസ് ശുഭകുമാർ (53) മരിച്ചു. ശുഭകുമാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. തിങ്കൾ രാത്രി 9 മണിയോടെ ടൗണിൽ നിന്ന് ഈ സ്റ്റേൺ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലത (അടിമാലി താലൂക്ക് ആശുപത്രി ലാബ് ടെക്നീഷൻ). മക്കൾ: ശ്രീശങ്കർ, ശ്രീലക്ഷ്മി. Read on deshabhimani.com