ഓൺലെൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജാ​ഗ്രത പാലിക്കണം: കേരള പൊലീസ്



തിരുവനന്തപുരം > ഓൺലെൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വൻ തുക വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പ്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് പൊലീസ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കേരള പൊലീസ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം Read on deshabhimani.com

Related News