പത്തനംതിട്ടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം



പത്തനംതിട്ട> തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. നടന്നത് ക്രൂരമായ മര്‍ദനമെന്ന് കരോള്‍ സംഘാംഗങ്ങള്‍  പറഞ്ഞു.   Read on deshabhimani.com

Related News