ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം: അഖിൽ മാരാർക്കെതിരെ കേസ്



കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു. മോശമായ ഭാഷയിൽ ദുരിതാശ്വാസ നിധിക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. അഖിൽ മാരാരുടെ പോസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയർന്നിരുന്നു.   Read on deshabhimani.com

Related News