ആശുപത്രി ജീവനക്കാരിയെ കയറിപ്പിടിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
തൃശൂർ> ആശുപത്രി ജീവനക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറി പിടിക്കുകയും ചെയ്‌ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഡിസിസി ജനറൽ സെക്രട്ടറിയും തൃശൂർ സഹകരണ ആശുപത്രി പ്രസിഡന്റുമായ ടി കെ പൊറിഞ്ചുവിനെതിരെയാണ് കേസ്. സഹകരണ ആശുപത്രിയിലെ ജീവനക്കാരിയുടെ പരാതിയിലാണ് ഈസ്റ്റ് പൊലീസിന്റെ നടപടി. പൊറിഞ്ചു ഭാരവാഹിയായ ആശുപത്രിയുടെ രണ്ടാം നിലയിലും നാലാം നിലയിലും വെച്ച് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും കയറി പിടിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് ശനിയാഴ്‌ച എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. 354 എ(1) അടക്കം ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2022നും 23നുമിടയിൽ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ആശുപത്രി ജീവനക്കാരി മൊഴി നൽകിയത്. Read on deshabhimani.com