കന്നുകാലികൾക്കും ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പ്‌ ; ധാരണപത്രം ഒപ്പിടൽ ഇന്ന്‌



തിരുവനന്തപുരം കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ. 50000 കന്നുകാലികൾക്ക്‌ ആദ്യ ഘട്ടത്തിൽ പരിരക്ഷ ലഭിക്കും. ഈ വർഷമിത്‌ ഒരു ലക്ഷമാക്കും. മൃഗസംരക്ഷണ വകുപ്പും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനിയുമായി സഹകരിച്ച്‌ സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്. ധാരണപത്രം ബുധനാഴ്‌ച ഒപ്പിടും. രാവിലെ 11ന്‌ ധനമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. 65,000 രൂപവരെ മതിപ്പുവിലയുള്ള കന്നുകാലികളെയാണ്‌ പദ്ധതിയുടെ ഭാഗമാക്കുക. എസ്‌സി–-എസ്‌ടി കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളവയ്‌ക്ക്‌ 70 ശതമാനവും മറ്റുള്ളവയ്‌ക്ക്‌ 50 ശതമാനവും പ്രീമിയം തുക സർക്കാർ നൽകും. മതിപ്പുവിലയുടെ 4.48 ശതമാനമാണ്‌ വാർഷിക പ്രീമിയം. മൂന്ന് വർഷത്തേക്കുള്ളതിന്‌ 10.98 ശതമാനവും. കർഷകർക്കുള്ള അപകട ഇൻഷുറൻസ് നേരിട്ടാണ്‌ നടപ്പാക്കുക. അഞ്ചുലക്ഷം രൂപ വരെ ലഭിക്കും. ഒരു ലക്ഷം രൂപയ്‌ക്ക്‌ 20 രൂപയാണ്‌ വാർഷിക പ്രീമിയം തുക.   Read on deshabhimani.com

Related News