സിബിഎസ്ഇ കലോത്സവം: വിദ്യോദയ ജേതാക്കൾ
കളമശേരി കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന കൊച്ചി മെട്രോ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂൾ 787 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ 777 പോയിന്റും കാലടി ശ്രീശാരദ വിദ്യാലയം 723 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാംവിഭാഗത്തിൽ 23 പോയിന്റോ അങ്കമാലി വിദ്യാധിരാജ വിദ്യാഭവനിലെ വേദിക ആർ കലാതിലകമായി. ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂളിലെ നിവേദ് വിപിൻ 18 പോയിന്റോടെ കലാപ്രതിഭയായി. രണ്ടാംവിഭാഗത്തിൽ 35 പോയിന്റോടെ കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ മൈഥിലി ശങ്കർ കലാതിലകമായി. വെസ്റ്റ് കൊച്ചി ചിന്മയ വിദ്യാലയത്തിലെ പി എസ് ശ്രേയസ് കലാപ്രതിഭയുമായി. മൂന്നാംവിഭാഗത്തിലെ 31 പോയിന്റോടെ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ യു മീനാക്ഷി കലാതിലകവും 26 പോയിന്റോടെ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ ഏബൽ അജി കുര്യാക്കോസ് കലാപ്രതിഭയുമായി. നാലാംവിഭാഗത്തിൽ 30 പോയിന്റോടെ ഉദയംപേരൂർ പ്രഭാത പബ്ലിക് സ്കൂളിലെ എം എസ് ആദിത്യ കലാപ്രതിഭയായി. 30 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ വി ഐശ്വര്യ കലാതിലകവുമായി. മൂന്നു ദിനങ്ങളിലായി നടന്ന കലോത്സവത്തിൽ 45 വിദ്യാലയങ്ങളിൽനിന്നായി 3200 വിദ്യാർഥികൾ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ. ദീപ ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ഡോ. വർഗീസ് കാച്ചപ്പള്ളി, എം ഐ ജയലക്ഷ്മി, ജനറൽ സെക്രട്ടറി ബോബി ജോസഫ്, വി പി പ്രതീത തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com