കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിന്‌ 5.5 കോടിയുടെ ഉപകരണങ്ങൾ ;. ആർജിസിബിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചു

സിസിആർസി ഡയറക്‌ടർ ഡോ. പി ജി ബാലഗോപാലും ആർജിസിബി ഡയറക്‌ടർ ഡോ. ചന്ദ്രഭാസ്‌ നാരായണയും ധാരണപത്രം കൈമാറുന്നു.


  കൊച്ചി അർബുദ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി) രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി)യുമായി ധാരണപത്രത്തിൽ ഒപ്പുവച്ചു. ഇതനുസരിച്ച്‌ 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിക്ക്‌ കൈമാറും. സിസിആർസിയിൽ അർബുദ പഠനങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ശ്വാസകോശ അർബുദം, വായിലെ അർബുദം, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് അർബുദ ചികിത്സയുടെ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ജനിതക കാരണങ്ങൾ, സൂഷ്‌മാണുവ്യവസ്ഥ എന്നിവ സംബന്ധിച്ചാകും ഗവേഷണങ്ങൾ. അർബുദ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക്‌ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്വത്തിൽ തിരുവനന്തപുരത്ത്‌ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌, വ്യവസായമന്ത്രി പി രാജീവ്‌, സിസിആർസി ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ, ആർജിബിസി ഡയറക്ടർ ഡോ. ചന്ദ്രഭാസ്‌ നാരായണ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിസിആർസിക്കായി അത്യാധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടം ഉയരുകയാണ്‌. മെഡിക്കൽ കോളേജ്‌ ക്യാമ്പസിലെ 12 ഏക്കറിൽ എട്ടുനിലയിൽ ഉയരുന്ന സെന്റർ ഈ വർഷംതന്നെ ഉദ്‌ഘാടനം ചെയ്യുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. Read on deshabhimani.com

Related News