സ്കൂളുകളെ സാമ്പത്തികമായി ഞെരുക്കി കേന്ദ്രം



തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ രം​ഗത്തെ നേട്ടങ്ങളെ തകർക്കാൻ  സാമ്പത്തികം തടസ്സപ്പെടുത്തി കേന്ദ്രസർക്കാർ. പിഎം ശ്രീയുടെ മറവിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാ​ഗമായി ഈ അധ്യയനവർഷം 513 കോടിരൂപ വകയിരുത്തിയതിൽ ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത് സമ​ഗ്രശിക്ഷ കേരളയുടെ നേത-ൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെല്ലാം അവതാളത്തിലായി. കഴിഞ്ഞവർഷം 153 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചിരിക്കുകയാണ്. കേരളം, തമിഴ്നാട് തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ ഈ നിലപാട്. ഭിന്നശേഷി കുട്ടികളുടെ യൂണിഫോം, താമസം, പുസ്തകം തുടങ്ങിയവയെല്ലാം ഫണ്ട് കിട്ടാത്തതോടെ മുടങ്ങി. അം​ഗീകാരം ലഭിച്ച പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയുന്നില്ല. അതേസമയം നാലുമാസമായി പദ്ധതിക്കുകീഴിലുള്ള സ്‌പെഷ്യൽ എജുക്കേറ്റർമാരുടെയടക്കം ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനുപുറമെ നാഷണൽ അച്ചീവ്മെന്റ് സർവേയും സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രം അടിച്ചേൽപ്പിക്കുകയാണ്. സർവേ നടത്തണമെന്ന് നിർദേശിച്ചെങ്കിലും ഇതിനുള്ള തുക നൽകിയിട്ടില്ല. നിലവിൽ സമ​ഗ്ര പദ്ധതികൾ പഞ്ചായത്തിന്റെ സഹായത്തിലാണ് സ്കൂളുകൾ കൊണ്ടുപോകുന്നത്.   Read on deshabhimani.com

Related News