ചടയൻ ദിനാചരണം നാളെ
കണ്ണൂർ > സിപിഐ എം സംസ്ഥാന സെക്രട്ടറിയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ചടയൻ ഗോവിന്ദന്റെ 26–-ാം ചരമവാർഷികം തിങ്കളാഴ്‌ച വിവിധ പരിപാടികളോടെ ആചരിക്കും. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ രാവിലെ എട്ടിന് പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും. ജന്മനാടായ കമ്പിൽ ടൗണിൽ വൈകിട്ട് അഞ്ചിന് അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 4.30ന് കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് ബഹുജനപ്രകടനം ആരംഭിക്കും. Read on deshabhimani.com