ഷവർമ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന കർശനമാക്കണം: ഹൈക്കോടതി



കൊച്ചി > ഷവർമ വിൽക്കുന്ന ഹോട്ടലുകളിലും ട്രക്കുകളിലും പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപ്പന നടത്തുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം. 2022ൽ ഷവർമ കഴിച്ച് 16കാരി മരിച്ച കേസിലാണ് നടപടി. കേസിന്റെ വിചാരണ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്. അതിനിടെയാണ് ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. 2006ലെ ഭക്ഷ്യാസുരക്ഷാ നിയമം അനുസരിച്ച് ആറു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. മരണപ്പെട്ട് 30 ദിവസത്തിനുള്ളിൽ ഇടക്കാല ആശ്വാസ തുകയും നൽകണമെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉടൻ തന്നെ ഉത്തരവിടാനും ഹൈക്കോടതി നിർദേശിച്ചു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ അഞ്ചു ലക്ഷം രൂപ വിഴയും ആറുമാസം തടവും നൽകുന്ന മാർ​ഗ നിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.  Read on deshabhimani.com

Related News