ചേലക്കരയിൽ എല്ലാ പഞ്ചായത്തിലും എൽഡിഎഫ്‌ മുന്നിൽ , പാലക്കാട്ട്‌ എൽഡിഎഫ്‌ വോട്ട്‌ വിഹിതം കൂട്ടി

എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ ഫോട്ടോ: ജഗത് ലാൽ


യുഡിഎഫ്‌ വിജയം ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ പിന്തുണയോടെ ആദ്യ വിജയാഹ്ലാദ പ്രകടനം എസ്‌ഡിപിഐയുടേത്‌ വയനാട്ടിൽ പ്രിയങ്കയ്‌ക്ക്‌ പ്രതീക്ഷിച്ച വിജയം ബിജെപിക്ക്‌ കെട്ടിവച്ച കാശുപോയി തിരുവനന്തപുരം എൽഡിഎഫിനും സർക്കാരിനുമെതിരെ യുഡിഎഫും ഭൂരിപക്ഷം മാധ്യമങ്ങളും അഴിച്ചുവിട്ട കുപ്രചാരണങ്ങളെ തകർത്ത് ഉപ തെരഞ്ഞെടുപ്പ്‌ ഫലം. സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് യുഡിഎഫ് നേതാക്കൾ തന്നെ അവകാശപ്പെട്ട ചേലക്കരയിൽ എൽഡിഎഫ്‌ തിളക്കമാർന്ന വിജയം നേടി. എസ്‌ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര വർഗീയ ശക്തികളുടെ  പിന്തുണയോടെയും പങ്കാളിത്തത്തോടെയും പാലക്കാട്‌ യുഡിഎഫ്‌ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ നിലനിർത്തി. കടുത്ത ത്രികോണമത്സരത്തിലും എൽഡിഎഫിന്‌ വോട്ട്‌ വർധിപ്പിക്കാനായി. ആകെ  പോൾ ചെയ്‌ത വോട്ടിൽ  നാലായിരത്തോളം കുറഞ്ഞിട്ടും എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ 860 വോട്ട്‌ കൂടുതൽ നേടി. വയനാട്‌ മികച്ച ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വധ്ര ജയിച്ചു. ചേലക്കരയിൽ എൽഡിഎഫിലെ യു ആർ പ്രദീപ്‌ 12,201 വോട്ടിന്‌ വിജയിച്ചപ്പോൾ പാലക്കാട്‌ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‌ ഭൂരിപക്ഷം 18,840. ആദ്യ മത്സരത്തിന്‌ വയനാട്‌ ഇറങ്ങിയ പ്രിയങ്ക ഗാന്ധി വധ്രക്ക്‌ സിപിഐയിലെ സത്യൻ മൊകേരിയെക്കാൾ  4,10,931 വോട്ട്‌ കൂടുതൽ ലഭിച്ചു.   ശനിയാഴ്‌ച വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ചേലക്കരയിൽ യു ആർ പ്രദീപ്‌ മുന്നിട്ടുനിന്നു.  യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും സ്ഥാനാർഥി രമ്യ ഹരിദാസ്‌ പിന്നിലായി.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫിനു ലഭിച്ച 5,173 വോട്ടിന്റെ ഭൂരിപക്ഷം തുടക്കത്തിലേ മറികടന്നു. ഭരണവിരുദ്ധവികാരം യുഡിഎഫിന്റെയും ബിജെപിയുടെയും മാധ്യമങ്ങളുടെയും വാദങ്ങളിൽ മാത്രമാണെന്ന്‌ ഫലം തെളിയിച്ചു. പാലക്കാട് യുഡിഎഫ്‌ വിജയത്തിന്റെ അവകാശം ഏറ്റെടുത്തത്‌  എസ്‌ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ്‌. എസ്‌ഡിപിഐയാണ്‌ കോൺഗ്രസുകാർക്കു മുമ്പേ ആഹ്ലാദപ്രകടനം നടത്തിയത്‌.  ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടും യുഡിഎഫിനു കിട്ടി. അതേസമയം, ഒരു വർഗീയ ശക്തികളുടെയും വോട്ട്‌ വേണ്ടെന്ന്‌ അവരുടെ പേരുകൾ എടുത്ത്‌ പറഞ്ഞാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.  എംഎൽഎമാരായിരുന്ന കെ രാധാകൃഷ്‌ണൻ, ഷാഫി പറമ്പിൽ എന്നിവർ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്‌ ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. രാഹുൽ ഗാന്ധി റായ്‌ബറേലി നിലനിർത്തി  വയനാട്‌ ഉപേക്ഷിച്ചതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. കള്ളപ്രചാരണവും 
ചേലക്കര തള്ളി ചേലക്കരയിൽ എൽഡിഎഫ്‌ നേടിയത്‌ നുണക്കോട്ടകൾ തകർത്തെറിഞ്ഞ വിജയം. സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഒരേ സ്വരത്തിലായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും നുണ പ്രചാരണം. മുഖ്യമന്ത്രിയുടെ കുടുംബത്തേയും ഇവർ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലേക്ക്‌ വലിച്ചിഴച്ചു.   കെ രാധാകൃഷ്‌ണൻ എംപിക്കെതിരെയും അധിക്ഷേപമുണ്ടായി. പോളിങ്ങിന് തൊട്ടുമുമ്പ്‌ ജാതി പറഞ്ഞ്‌ മാത്യു കുഴൽനാടൻ എംഎൽഎയും രംഗത്തെത്തി. ബിജെപിക്കായി ന്യൂനപക്ഷ മോർച്ച വർഗീയ വിഷം തുപ്പുന്ന ലഘുലേഖ പ്രചരിപ്പിച്ചു. ഒരുമയിലും സൗഹാർദത്തിലും  കഴിയുന്ന ചേലക്കരയിലെ ജനങ്ങൾ രാഷ്‌ട്രീയ ഭേദമന്യേ ഇതെല്ലാം തള്ളി. എൽഡിഎഫ്‌ സർക്കാരിന്റെ വാട്ടർലൂ  എന്ന്‌ പ്രഖ്യാപിച്ച്‌ യുഡിഎഫ്‌  പ്രചാരണം നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌. വാർത്താസമ്മേളനങ്ങളുടെ പരമ്പരകളുമായി നിത്യവും അധിക്ഷേപങ്ങൾ ചൊരിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മണ്ഡലത്തിൽ തമ്പടിച്ച എഐസിസി, കെപിസിസി നേതാക്കളും ഇതാവർത്തിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അക്രമാഹ്വാനമുയർത്തി.  ചേലക്കര താലൂക്കാശുപത്രിയിൽ കയറി അതിക്രമം നടത്തി മണ്ഡലത്തിൽ ക്രമസമാധാനപ്രശ്‌നമുണ്ടാക്കാൻ പി വി അൻവർ എംഎൽഎ ശ്രമിച്ചു.  തെരഞ്ഞെടുപ്പിന്റെ തലേന്നുപോലും  പെരുമാറ്റച്ചട്ടം ലംഘിച്ച്‌ വാർത്താസമ്മേളനം വിളിച്ച്‌ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമപദ്ധതികൾ പറഞ്ഞാണ്‌ എൽഡിഎഫ്‌ വോട്ടർമാരെ കണ്ടത്‌.  മണ്ഡലത്തിൽ വികസനമില്ലെന്ന കള്ളപ്രചാരണവും ചേലക്കര തള്ളി.   Read on deshabhimani.com

Related News