ചെമ്പ് മാതൃകാ ടൂറിസം ഗ്രാമം തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു



തലയോലപ്പറമ്പ് > ചെമ്പ് മാതൃകാടൂറിസം ഗ്രാമം സാധ്യതകൾ മനസ്സിലാക്കുന്നതിനും പ്രോജക്ടുകൾ ആസൂത്രണം ചെയ്യുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി. മമ്മൂട്ടിയുടെ ജന്മദിന ആഘോഷ ചടങ്ങിൽ അദ്ദേഹത്തിന്റെ ജന്മദേശമായ ചെമ്പ് പഞ്ചായത്തിനെ മാതൃകാടൂറിസം ഗ്രാമമായി മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. സ്ത്രീസൗഹാർദ വിനോദസഞ്ചാര പ്രവർത്തനങ്ങളും വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളും അടക്കമുള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നുണ്ട്. ഡെസ്റ്റിനേഷൻ സേഫ്റ്റി സ്റ്റഡിയും ജെൻഡർ ഓഡിറ്റും ഒക്ടോബർ ആദ്യവാരം ആരംഭിക്കും. സ്ത്രീസൗഹൃദ ടൂർ പാക്കേജുകളുടെ ഭാഗമായ ആദ്യ ഗ്രൂപ്പ് ഒക്ടോബർ 30ന് മുമ്പ് സന്ദർശനം നടത്തും. സംരംഭക യോഗങ്ങളും പരിശീലനങ്ങളും ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ നടത്തും. സിഇഒ  കെ രൂപേഷ്കുമാർ, ജില്ലാ കോഡിനേറ്റർ ഭഗത്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, പഞ്ചായത്തംഗങ്ങളായ ആശാ ബാബു,അമൽരാജ്, നിഷാ വിജു, പഞ്ചായത്ത് തല ടൂറിസം കോഡിനേറ്റർ അമ്പിളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ചിത്ര വിവരണം  ചെമ്പ് ഗ്രാമപഞ്ചായത്ത് മാതൃക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചതിന് തുടർച്ചയായി ടൂറിസം ഉദ്യോഗസ്ഥർ ജനപ്രതിനിധികളോടൊപ്പം പ്രദേശത്ത് സന്ദർശനം നടത്തുന്നു. Read on deshabhimani.com

Related News