ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ കൂറ്റൻ കേക്ക്
പറവൂർ ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ അന്തോണീസിന്റെ 829–--ാം ജന്മദിന തിരുനാളിന്റെ ഭാഗമായി 829 കിലോഗ്രാം തൂക്കവും 101 അടി നീളവുമുള്ള കുറ്റൻ കേക്ക് ഒരുക്കി. പള്ളിയങ്കണത്തിൽ ഒരുക്കിയ കേക്കിൽ അന്തോണീസിന്റെ രൂപവും പ്രധാന സംഭവങ്ങളും ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിന്റെ സവിശേഷതകളുമടക്കം ചിത്രീകരിച്ചിരുന്നു. ചാലക്കുടി ഓറഞ്ച് ബേക്കറിയിലെ 20 പേർ ചേർന്ന് മൂന്നുദിവസംകൊണ്ടാണ് കേക്ക് നിർമിച്ചത്. കേക്കിന് ചുറ്റും 829 തിരികൾ തെളിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ കേക്ക് മുറിച്ച് വിതരണം ചെയ്തു. റെക്‌ടർ ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്‌റ്റർ ബിൻസി, ഫ്രാൻസിസ് കുറുപ്പശേരി, ബീനൻ താണിപ്പിള്ളി, ജോഷി പടമാട്ടുമ്മൽ, അലക്സ് പള്ളിയിൽ എന്നിവർ തിരുനാളിനു നേതൃത്വം നൽകി. Read on deshabhimani.com