കോൺഗ്രസിന് തിരിച്ചടി; ചേവായൂർ സഹകരണ ബാങ്ക് ഭരണം ജനാധിപത്യ സംരക്ഷണ സമിതിക്ക്
കോഴിക്കോട്> ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ച ജനാധിപത്യ സംരക്ഷണ സമിതി മുഴുവന്‍ സീറ്റിലും ജയിച്ചു കയറി. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തിനാണ് തിരശീല വീണത്. തെരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തകർ തമ്മിൽ തല്ലും കയ്യേറ്റവുമുണ്ടായി. മൂന്ന് വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കള്ളവോട്ട് ചെയ്തെന്ന പരാതിയോടെയാണ് വാക് തർക്കം തുടങ്ങിയത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് കെ സുധാകരൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് അന്ന് കെ സുധാകരൻ ഭീഷണിപ്പെടുത്തിയത്. "അതുകൊണ്ട് തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണം. എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്നും ആ സമയം താനും ഇവിടെ ഉണ്ടാകുമെന്നും" ആയിരുന്നു സുധാകരന്റെ വാക്കുകൾ. Read on deshabhimani.com